എന്തെന്തു പാവനം

 

എന്തെന്തു പാവനം എത്ര മനോഹരം
പ്രകൃതീ ജനനീ നിൻ തിരുമുറ്റത്ത് വിടർന്നു നില്പൂ
പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ
പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ
(എന്തെന്തു പാവനം..)

വസന്തദൂതികൾ വിരുന്നു വന്നൂ
വർഷയാമിനീ വിട പറഞ്ഞു (2)
ഔഷധഗിരിയുടെ വാർമുടിയിൽ നിന്നും
ഓംകാര സംഗീതമൊഴുകീ
ഓംകാര സംഗീതമൊഴുകീ
പ്രകൃതീ ജനനീ നിൻ തിരുമുറ്റത്ത് വിടർന്നു നില്പൂ
പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ
പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ
(എന്തെന്തു പാവനം..)

സന്ധ്യോപാസന കഴിച്ചു നിൽക്കും
സൂര്യ നന്ദിനീ സ്നേഹമയ
അമൃതും കുടവും ദീപവും നിനക്കായി
ആ ദേവ പൗർണ്ണമി കാഴ്ച വെച്ചൂ
പ്രകൃതീ ജനനീ നിൻ തിരുമുറ്റത്ത് വിടർന്നു നില്പൂ
പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ
പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ
(എന്തെന്തു പാവനം..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthenthu pavanam

Additional Info

അനുബന്ധവർത്തമാനം