ഓ നദിയോരത്തില് പാടാൻ വന്ന

 

 

 

ഓ നദിയോരത്തില് പാടാന്‍ വന്ന പൂന്തിങ്കളേ
വേളിപ്പൂഞ്ചേല മാറില്‍ച്ചൂടുന്ന
തോണിപ്പൂമ്പെണ്ണിന്‍ നാണം കണ്ടിട്ട്
പൂന്തിങ്കളിന്നെന്തേ പാടാത്തൂ   (ഓ നദിയോരത്തില്.......)

മുക്കുറ്റിച്ചാന്തും വരമഞ്ഞളും
തച്ചോളി വീട്ടീന്നു കൊണ്ടുത്തന്നു
മുണ്ടും മേല്‍മുണ്ടും മുലക്കച്ചയും
വിണ്ണിലെ വെണ്ണിലാ നെയ്തുതന്നൂ
താരിളം കുഞ്ഞിനെത്തോളിലിട്ട്
താരാട്ടുപാടിയുറക്കിയിട്ട്
താഴമ്പൂക്കാട്ടിലെ പൂമൈനകള്‍
വേളിക്കുപോകുന്നു തോഴിമാരായ്
തകതോം തകതോം തകതോം
തെയ്യകം തെയ്യകം തെയ്യകം താരോ
പൂന്തിങ്കള്‍ പിന്നെന്തേ പാടാത്തൂ  (ഓ നദിയോരത്തില്.......)

മുന്നാഴിപ്പൂവും നിറകതിരും
വെള്ളോട്ടുകിണ്ടിയും കൊണ്ടുവെച്ചു
മിന്നിത്തിളങ്ങും നിലവിളക്ക്
നന്നായിത്തിരിയിട്ടെടുത്തുവെച്ചു
താളിനീ തേച്ചു കുളിച്ചുവന്നൂ
വേളിപ്പൂവാടയെടുത്തുവച്ചൂ
ആറിന്റെ തീരത്തു കണ്ണും നട്ടൂ
നേരം പുലരുവാന്‍ കാത്തിരുന്നേ
തകതോം തകതോം തകതോം
തെയ്യകം തെയ്യകം തെയ്യകം താരോ
തോണിപ്പൂമ്പെണ്ണിന്നു കല്യാണം...(ഓ നദിയോരത്തില്.......)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
O nadhiyorathil

Additional Info

അനുബന്ധവർത്തമാനം