ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി

 

ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാൻ വാ
ഓലത്തുമ്പത്താടിയിരുന്നൊരു നാടൻ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ (ഒരു കിളി..)

തെക്കൻ പൂങ്കാറ്റിന്റെ തേരേറി വാസര
സ്വപ്നങ്ങൾ വന്നെന്നെ പുൽകുന്ന നേരത്ത്
സന്ധ്യയാം മോഹത്തിൻ മോതിര കൈവിരൽ
ചേലയിൽ ഞാനിന്നു മൂടി വെച്ചു
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ (ഒരു കിളി..)

പിച്ചകപ്പൂവല്ലിയിലാടുന്ന മാവിന്റെ
പച്ചപ്പുൽ നാമ്പുകൾ  പൂക്കുന്ന ചോലയിൽ
പൊയ്പ്പോയ ബാല്യത്തിൻ തേനുമായ് വന്നൊരു
പാട്ടൊന്നു പാടുക നിങ്ങൾ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ (ഒരു കിളി..)



 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (2 votes)
Oru kili iru kili

Additional Info

Year: 
1988

അനുബന്ധവർത്തമാനം