ശാന്തിമന്ത്രം തെളിയും

ഓം ഓം
ശാന്തിമന്ത്രം തെളിയും ഉപനയനം പോലെ (2)
എന്തിനെന്നെ ഗായത്രിയായി വന്നുണർത്തി
ജീവ സോപാനം തൊട്ടുണർത്തി
ജീവ സോപാനം തൊട്ടുണർത്തി
പ്രഭാതമേ...

ഓം നമസ്തേ രുദ്രമണ്യാവ ഉതോത ഇഷവേ നമഃ (2)
ഓം നമസ്തേ അസ്തു ധന്വനേ ബഹുഭ്യാമുതതേ നമഃ (2)
അ..ആ..ആ.ആ.ആ..ആ.

പരദൈവം മരുവുന്ന കാവിൽ
നിറദീപം ഇടറുന്ന നേരം (2)
കാലങ്ങൾ തൻ ഹോമകുണ്ഡങ്ങളിൽ
നിമിഷം ചമതയായ് എരിയുന്ന നേരം
എന്തിനെന്നെ ഗായത്രിയായ് വന്നുണർത്തീ
ജീവ സോപാനം തൊട്ടുണർത്തി (ശാന്തിമന്ത്രം...)

ആഹാ ഹ ആ..ആഹാഹാ.ആ..

നവധാന്യം  നിറനാഴിയേന്തും
ദൂരെ വിദൂരതയിങ്കൽ  (2)
ശാപങ്ങളിൽ കർമ്മ ബന്ധങ്ങളിൽ
മോഹം പടുതിരിയെരിയുന്ന നാളിൽ
എന്തിനെന്നെ ഗായത്രിയായ് വന്നുണർത്തീ
സാമ സോപാനം തൊട്ടുണർത്തി പ്രദോഷമേ..

ഓം പ്രാണായ സ്വാഹ
ഓം അപാനായാ സ്വാഹ
ഓം ധ്യാനായ സ്വാഹ
ഓം വിധാനായ സ്വാഹ
ഓം സമാനായ സ്വാഹ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Santhi manthram theliyum

Additional Info

അനുബന്ധവർത്തമാനം