ധനുമാസക്കുളിരല ചൂടി

 

ധനുമാസക്കുളിരല ചൂടി ഋതുഗാന പല്ലവി പാടി
കൗമാരക്കുളിരരുവീ നീ ദാഹമായ് വരൂ
ശൃംഗാരപ്പൂവിന്നുള്ളിൽ നിറയുന്നൊരു മധുവാകൂ (ധനുമാസ...)

അഞ്ജനക്കുന്നിൽ നീയെൻ അനുരാഗദേവനായ്
മാണിക്യത്തേരിൽ നീ വന്നണയൂ
ചുണ്ടിൽ  ചുണ്ടിൽ ഉണരും ഗാനം
തെന്നലേറ്റു പാടുമ്പോൾ
മനസ്സാകെ മദിരോത്സവം (ധനുമാസ...)

മധുമാസരാവിലുറങ്ങാൻ ഒരു കുമ്പിൾ ലഹരിയുമായ്
മോഹത്തിൻ പനിനീരിതളിൽ രാഗമായ് വാ
കണ്ണിൽ കണ്ണിൽ കാണൂം നേരം
തമ്മൊൽ തമ്മിൽ ചേരുമ്പോൾ
പൂമേനിയിൽ ഋതുസംഗമം
ആ..പൂമേനിയിൽ ഋതുസംഗമം (ധനുമാസ...)