സോപാനഗായികേ സുനന്ദേ

സോപാനഗായികേ സുനന്ദേ
സ്വർഗ്ഗനന്ദിനിയേ
ഈ വൃന്ദാവനത്തിലെ കണ്ണനായ് ഞാൻ
രാധയായ് വരൂ നീ സുനന്ദേ
സ്വർഗ്ഗനന്ദിനിയേ (സോപാന..)

ഓ..ഓ..ഓ രാഗലോലം വേണുഗാനം
ഗോകുലം പുൽകി
ഈ അസുലഭനിമിഷം കളയാനെന്തേ
കാരണം രാധേ
സുനന്ദേ എന്റെ കണ്മണിയേ (സോപാന...)

ഹഹഹാ...ആ..
സുന്ദരാധര പല്ലവത്തിൽ ഉമ്മ നൽകുമ്പോൾ
പകരമൊരുമ്മ തിരിയേ തരുവാൻ താമസമെന്തേ
സുനന്ദേ.. ദേവസുന്ദരിയേ (സോപാന...)

ചന്ദ്രഗിരി താഴ്വരയിൽ ചന്ദ്രചൂഡപ്രിയ-
മരതക മോതിര കൈവിരലാലൊരു
പരിദേവനം എഴുതി
രജപുത്രവിലാസിനികൾ നടനമാടി
അന്നു സപ്തസ്വരജലദേവതമാർ പാട്ടു പാടി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sopanagayikaye sunande

Additional Info

അനുബന്ധവർത്തമാനം