ആരോമലേ നിലാവിൽ

ആരോമലേ നിലാവിൽ  നീ പാടൂ രോമാഞ്ചരാഗം (2)
രാഗാർദ്രമായി താരങ്ങളും
പൂ ചൂടും ഹേമന്ത രാത്രിയിൽ
ഈ നല്ല രാത്രിയിൽ (ആരോമലേ...)

മൂകരാവിൻ മേടയിൽ മേഘമെല്ലാം  മാഞ്ഞിതാ
തിരശ്ശീല നീർത്തി നീലയാമിനി (2)
ആകാശനീലം പൂത്തല്ലോ വീണ്ടും
രാവിന്റെ ശോകം പോയ് മറഞ്ഞിതാ (ആരോമലേ...)

പൂക്കൾ വാടിപ്പോവിലും വാടി വീണ്ടും പൂവിടും
നിറമാല ചാർത്തും നീളേ മാധവം (2)
തേങ്ങുന്ന പൂവിൻ നിശ്വാസമെല്ലാം വീശുന്ന കാറ്റിൽ
ചേർന്നലിഞ്ഞിതാ (ആരോമലേ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaromale Nilavil

Additional Info

അനുബന്ധവർത്തമാനം