പൊൻ താമരകൾ

പൊൻ‌താമരകൾ നിൻ കണ്ണിണകൾ
കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ
സഖീ നീ വസന്തം അതിൽ ഞാൻ സുഗന്ധം
തുടിക്കും ഹൃദന്തം തുളുമ്പും മരന്ദം (പൊൻ താമരകൾ..)

തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവീ
മണമൊഴുകും കവിളിണയിൽ നാണത്തിൻ  കുളിരരുവീ (2)
ഓ..മനസ്സിന്റെ  ഉള്ളിൽ മധുമാസപുഷ്പങ്ങൾ
പുലർകാല സ്വപ്നങ്ങൾ ജലരേഖകൾ ഓ...(പൊൻ താമരകൾ..)

ഞാനലിയും കണ്ണിണയിൽ മധുവിധു യാമിനികൾ
വിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ (2)
ഓ..നിനക്കെന്റെയുള്ളിൽ അഭിഷേകപുഷ്പങ്ങൾ
അലങ്കാരദീപങ്ങൾ നിറമാലകൾ (പൊൻ താമരകൾ..)

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pon thaamarakal

Additional Info

അനുബന്ധവർത്തമാനം