ശ്രീ വാഴും കോവിലിൽ താലപ്പൊലി

ശ്രീ വാഴും കോവിലില്‍ താലപ്പൊലീ
ശ്രീഭഗവതിക്കെന്നും താലപ്പൊലി
ദേവിക്കു ചാര്‍ത്തുവാന്‍ പൂവേ പൊലി
താലത്തിലൊരുക്കൂ നാം ദീപാഞ്ജലി

ശംഖുണ്ടൊരു കയ്യില്‍ ചക്രമുണ്ട്
ഗദയുണ്ടൊരു കയ്യില്‍ ചിലമ്പുമുണ്ട്
വാളുണ്ടൊരു കയ്യില്‍ പദ്മമുണ്ട്
വ്യാളീമുഖ പ്രഭാപ്രസരമുണ്ട്
ജ്യോതിര്‍മയീ ദേവി എഴുന്നള്ളുന്നു
നാലമ്പലം ചുറ്റി എഴുന്നെള്ളുന്നു

നീരിറ്റു വീഴും ചേല ചുറ്റും നീരാടിയ മങ്കമാരേ
കുത്തുമുലക്കച്ച കെട്ടി കൂന്തലില്‍ പൂവു ചൂടി
എണ്ണതേച്ചൊരു താലമേന്തി വരു വരൂ വരൂ
ചെത്തിമലര്‍മാല മാറിലുണ്ട്
മാല മാറിലുണ്ട്
നെറ്റിയില്‍ കുങ്കുമ കുറിയുമുണ്ട്
കുങ്കുമ കുറിയുമുണ്ട്
രാജ രാജേശ്വരി ദേവിക്കലങ്കാരം
ആലവട്ട കുട ചാമരങ്ങള്‍  (ശ്രീ വാഴും ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sree vaazhum kovilil thaalapoli

Additional Info

അനുബന്ധവർത്തമാനം