മൗനം പോലും മധുരം

മൗനം പോലും മധുരം...
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
രോമാഞ്ചം മൂടവേ...
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍

വിടരും അധരം വിറകൊള്‍വതെന്തിനോ
തിളങ്ങും നയനം നനയുന്നതെന്തിനോ
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍
വാചാലമറിവു ഞാന്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍

അടരും നിമിഷം തുടരില്ല വീണ്ടുമേ
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം
നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ
സന്ദേശം സുന്ദരം

മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
രോമാഞ്ചം മൂടവേ. . . . 
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Mounam polum madhuram

Additional Info

Year: 
1982

അനുബന്ധവർത്തമാനം