അനുരാഗലോലഗാത്രി

തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
തര രാ...ര രാ‍....ര രാ‍..ര
അ അ അ........അ അ......അ അ അ...
അ അ അ.... അ....അ ... അ അ

അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി........
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.2
Average: 8.2 (5 votes)
Anuragalola gaathri

Additional Info

അനുബന്ധവർത്തമാനം

അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി)

"ഹബ്ബ ഖാത്തൂൻ" എന്നൊരു പഴയ ഹിന്ദി ചിത്രം റിലീസാകാതെയുണ്ട്‌, നൗഷാദിന്റെ സംഗീതം.  പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന അലി സർദ്ദാർ ജഫ്രി രചിച്ച "ജിസ്‌ രാത്‌ കേ ഖ്വാബ്‌ ആയേ.." എന്ന ഗാനം മുഹമ്മദ്‌ റാഫി പാടിയത്‌ ഈ ചിത്രത്തിനുവേണ്ടിയായിരുന്നു.  പട്‌ ദീപ്‌ രാഗത്തിലുള്ള  "ജിസ്‌ രാത്‌ കേ ഖ്വാബ്‌ ആയേ.." റാഫി സാഹിബിന്റെ ശബ്ദത്തിൽ സിനിമയിലെത്തിയില്ലെങ്കിലും പിന്നീട്‌  മലയാളത്തിൽ പുനർജ്ജനിച്ചു.   അതേ ഈണം, നൗഷാദ്‌ "ധ്വനി" എന്ന ചിത്രത്തിൽ യേശുദാസിനേയും പി. സുശീലയേയും കൊണ്ട്‌ പാടിച്ചു.  "അനുരാഗലോലഗാത്രി..." എന്ന ഗാനം.  ഇത്തവണ ഈണ(രാഗം:ഗൗരിമനോഹരി)ത്തിനൊത്ത്‌ വരികൾ എഴുതിയത്‌ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ. യൂസഫലി കേച്ചേരിയായിരുന്നു.  നൗഷാദിന്റെ തന്നെ ഈ രണ്ട്‌ ഗാനങ്ങളും കാവ്യഭംഗിയും ശബ്ദഗരിമയും കൊണ്ട്‌ ഒരുപോലെ ആസ്വാദകർ സ്വീകരിച്ചു. രണ്ടുഗാനങ്ങളേയും സംയോജിപ്പിച്ച വീഡിയോ അവലംബം  : ഹരിലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചേർത്തതു്: aku