കാത്തിരുന്ന പെണ്ണല്ലേ

 

ഹരിരാമരാജകഥ പാടി വന്നൊരു
പൊന്നു പൈങ്കിളിപ്പെണ്ണല്ലേ (2)

കാത്തിരുന്ന പെണ്ണല്ലേ
കാലമേറെയായില്ലേ (2)
മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം... ഉം... ഉം..
വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ
ഉള്ളിലുള്ള പ്രണയം തീയല്ലേ .. (കാത്തിരുന്ന...)

പിണക്കം മറന്നിടാൻ ഇണക്കത്തിലാകുവാൻ
കൊതിക്കുമ്പിളും നിറച്ചെപ്പോഴും വലം വെച്ചു നിന്നെ ഞാൻ
അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ
അണികൂട്ടിലെ ഇണപ്പൈങ്കിളി ചിലക്കുന്ന കേട്ടു ഞാൻ
മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ  മാറിലേറ്റുവാൻ നീയില്ലേ
ഒരു കുഞ്ഞു പൂവിനിണ പോലെ എന്നരികിൽ ഉള്ള തുമ്പിയോ നീയല്ലേ
എന്നെന്നോ നാണം കൊണ്ടേ ഏതോ മന്ദാരം

മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ
ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല്
മുകുന്ദന്റെ ഓമൽ ചുണ്ടിൽ  മുളം തണ്ടു മൂളി പൊന്നേ
മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന...)

ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയിൽ
മുറിക്കുള്ളിലെ തണുപ്പെന്തിനോ കൊതിച്ചങ്ങു നിന്നുവോ
നിലാവിന്റെ പന്തലിൽ കിനാവിന്റെ വള്ളിയിൽ
കുരുക്കുത്തികൾ  മിഴിത്തുമ്പിലെ മയക്കം മറന്നുവോ
മേലേ വന്നോരെൻ മേഘജാലമേ ആരു വന്നു നീ ചൊല്ലീല്ലേ
നറുവെണ്ണ തൂകുമൊരു യാമ ശംഖൊലിയിൽ ഇന്നു കണ്ണനോ ഞാനല്ലേ
ഞാനിന്നു മൂളുന്നുണ്ടേ രാധാസംഗീതം

മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ
ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല്
മുകുന്ദന്റെ ഓമൽ ചുണ്ടിൽ  മുളം തണ്ടു മൂളി പൊന്നേ
മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന...)

------------------------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaathirunna pennalle

Additional Info

അനുബന്ധവർത്തമാനം