മഴമണിമുകിലെ

 

മഴമണിമുകിലേ
കള്ളപ്പുള്ളിക്കുയിലേ
മഴമണിമുകിലേ കൊട്ടിപ്പാടല്ലേ
കള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേ
കുരുവികളേ പറയരുതേ
അരുവികളേ അരുതരുതേ
ഇളമനസ്സുരുവിട്ട കുറുമ്പെങ്ങും വിളമ്പരുതേ (മഴമണി...)

പുഞ്ചിരിച്ചു നീയൊന്നു വെറുതേ
പന്തലിച്ചു മോഹമെന്നുയിരേ
പന്തലിച്ച മോഹത്തിന്നരികെ
ചന്തമിട്ടു ഞാനിന്നു തനിയേ
കുഞ്ഞുലതയായ് നിന്റെയഴകിൽ
പെയ്യുമൊരു മനസ്സിനു ലഹരി
എന്റെ മനസ്സിൻ സ്വർണ്ണനിറമോ
ചൂടുമൊരു കനവിനു പുലരി
കണ്ണെയ്യാതെ അകലേ അലയും നിലവേ  (മഴമണി...)

കൊക്കൻ മുണ്ട വായിക്ക മൂണ്ട ഷക്ക ഹോ ഹൊയ്
കൊക്കരിക്ക കോവൈയ്യാ യാഹോ വൈയ്യാ
കൊക്കരിക്ക കോവൈയ്യാ

മഞ്ഞു തുള്ളി പോലെന്റെ കവിളിൽ
മെല്ലെ വന്നു ചേരുന്ന കുളിരേ
ചന്ദനത്തിൻ ചേലുള്ള വനിയിൽ
ചെമ്പകത്തിൻ ചോപ്പുള്ള മലരേ
തങ്ക വെയിലേ കോടി തരുമോ
നാളെയൊരു പരിണയമറിയാൻ
കോലമയിലേ പീലി തരുമോ
നീളെയൊരു മണിയറ മെനയാൻ
ഒളിയമ്പെയ്യല്ലേ വിരഹ മണിയുമിള മാനല്ലേ (മഴമണി..)

--------------------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazha mani mukile

Additional Info

അനുബന്ധവർത്തമാനം