ചിരി തൂകുന്ന

ചിരി തൂകുന്ന തുമ്പത്തളിരേ ചെറുപരിഭവമെന്താണ്
കളി മീട്ടാൻ കുഞ്ഞിപ്പൂവേ  കാരണമെന്താണ് കാരണമെന്താണ്
കിഴക്കു മാമല മേലേ ഉദിച്ചു പൊങ്ങണ ചേലിൽ
ഒരുത്തി വന്നെൻ മുഖത്തു നോക്കി ചിരിച്ചു കാട്ടണതെന്താ
ചിരിച്ചു കാട്ടണതെന്താ
കുറുമ്പു നേരണ കുയിലേ കടന്നു പോയ് മറഞ്ഞോ
ഇടയ്ക്കു വന്നെൻ മനസ്സിനുള്ളിൽ മദിച്ചു പാടണതെന്താ
മദിച്ചു പാടണതെന്താ (കിഴക്കു മാമല...)

കഥ കഥ കഥ കഥ പറയാമോ
ചിലു ചിലു ചിലു പ്രായത്തിൽ
കഥ നിറയണ കാണാകാറ്റേ ഒരു കഥ പറയാമോ
ഒരു കുഞ്ഞിക്കഥ പറയാമോ
മിന്നുന്നതെല്ലാം പൊന്നല്ലെന്നാകിലും
മിന്നാമിന്നിനു പൊന്നഴക്  ഈ മിന്നാമിന്നിനു പൊന്നഴക് 
മൊട്ടിട്ടതെല്ലാം പൂവല്ലെന്നാകിലും
വാടാമലരിനു തേനലിവ് ഈ വാടാമലരിനു തേനലിവ്
അച്ഛൻ കറുപ്പല്ലേ ഈ അമ്മ വെളുപ്പല്ലേ
കറുപ്പിനഴകില്ലേ ഈ വെളുപ്പിനഴകില്ലേ
എൻ പൊന്നുണ്ണിക്കൊരായിരമഴകല്ലേ (കിഴക്കു മാമല...)

വർണ്ണങ്ങളേഴും ഒന്നല്ലെന്നാകിലും
ഒന്നായ് ചേർന്നാലേക നിറം
സ്വരങ്ങളേഴും ഒന്നായ് ചേർന്നാൽ നാദലയം
അച്ഛൻ കറുപ്പല്ലേ ഈ അമ്മ വെളുപ്പല്ലേ
രാവിനുമഴകില്ലേ ഈ പകലിനു മഴയില്ലേ
പൊന്നോമനയ്ക്കോ ആതിര അഴകല്ലേ (കിഴക്കു മാമല...)

-----------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chiri thookunna

Additional Info

അനുബന്ധവർത്തമാനം