മഞ്ഞു പെയ്യണു മരം കുളിരണു

 

മഞ്ഞു പെയ്യണു മരം  കുളിരണു
മകരമാസപ്പെണ്ണേ
മലയിറങ്ങി പുഴയിറങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ
കുളിരു വിൽക്കും കാറ്റേ
കൂവളത്തിനു കണ്ണു പൊത്താൻ വാ
കണ്ണൻ വന്നെത്തും നേരം
കണ്ണിൽ കടലിന്റെ താളം
ഇരവാം പയ്യിന്റെ പാലോ
മധുരം പൂന്തേൻ നിലാവോ
നിറ നിറയണ പത  പതയണു
കാത്തിരിക്കും നെഞ്ചിൽ  (മഞ്ഞു...)

കണ്ണെഴുതി പൊട്ടു തൊട്ടാൽ
കള്ളനെയും കാത്തിരുന്നാൽ
കാലം  കരകവിയും കാളിന്ദി  പോലെ
കൈ നിറയെ വളയണിഞ്ഞാൽ
കാലിൽ കൊലുസണിഞ്ഞാൽ
കാതിൽ സരിഗമ ഒരു പാൽ പുഴ പോലെ
പുലരി മഞ്ഞിൽ സൂര്യകാന്തികൾ
കൈ മാറ്റു തന്ന പുടവ ചുറ്റി ഉടൽ പൊതിയുമ്പോൾ
അണിവിളക്കിൻ ശഖനാളമായ്
നിൻ മുന്നിലിന്നു കുട നിറഞ്ഞു
വന്നു നിൽക്കുമ്പോൾ
മറുപടി നീ ചൊല്ലാത്തെന്തേ
മണിമുകിലേ പെയ്യാത്തെന്തേ
മിണ്ടാപ്പെണ്ണിനെ കണ്ടാകൊള്ളൂലേ (മഞ്ഞു...)

പൊന്നെടുത്ത്  മെയ് ചമച്ചു
പൂവെടുത്തു മിഴി വരച്ചു
പുണ്യം കൗമാരത്തിനു സിന്ദൂരം തന്നൂ
നീലമുകിൽ മുടിയണിഞ്ഞു
ബാസുരി കുറി തെളിഞ്ഞൂ
തോഴീ നിന്നെ കാണാൻ പൂക്കാലം വന്നൂ
അണിയണിയായ് അരയണിക്കൂട്ടം
ഈ കാൽച്ചുവട്ടിൽ നട പഠിക്കാൻ കാത്തു നിൽക്കുമ്പോൾ
നിരനിരയായ് പയ്യുകളേല്ലാം
ആ കാമുകന്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ
ഇനിയുമവൻ വൈകാനെന്തേ
ഇതൾ മിഴിയും വാടാനെന്തേ
ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ (മഞ്ഞു...)

----------------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Manju peyyanu

Additional Info

അനുബന്ധവർത്തമാനം