ദൂരെ ദൂരെ വാനിൽ നീ

ദൂരേ ദൂരേ വാനിൽ നീ മിന്നൽ പൊന്നായുതിരവേ
ഏതോ മേഘം പോലെ ഞാൻ നിന്നിൽ തന്നെയണയവേ
നീ പറയാൻ വൈകിയോ രാമഴ പോലാശകൾ
ദൂരേ ദൂരേ വാനിൽ ഞാൻ മിന്നൽ പൊന്നായുതിരവേ
ഞാനറിയാൻ വൈകിയോ  രാമഴ പോലാശകൾ (ദൂരേ...)

നെയ് മണക്കും വാക്കിനുള്ളിൽ
ദീപം പോലെ നീ എരിയവേ
മണ്ണിനുള്ളിൽ സ്വർണ്ണം പൂക്കും മഞ്ഞൾ
മുത്തായ് ഞാൻ തപസിലായ്   (2)  (ദൂരെ...)

മെയ്യൊളിക്കും ചെപ്പിനുള്ളിൽ
കസ്തൂരിയായ് നീ അലിയവേ
നിൻ മൊഴിയാൽ പെയ്തില്ലല്ലോ
തേൻ നനഞ്ഞ മൂക ഞാൻ (2) (ദൂരേ...)

--------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore Doore Vaani Nee

Additional Info

Year: 
2009

അനുബന്ധവർത്തമാനം