ഒളിക്കുന്നു എന്നാലുള്ളിൽ

ഒളിക്കുന്നു എന്നാലുള്ളിൽ മുളയ്ക്കുന്നതെന്താണു
മുളച്ചങ്ങു താനെ താനെ തളിർക്കുന്നതെന്താണു (2)
ചെറുപ്പത്തിലെന്നും കണ്ണിൽ തിളങ്ങുന്നതെന്താണു
വയസ്സേറെയാകും നാളിൽ കൊതിക്കുന്നതെന്താണു
മനസ്സെന്ന വൈദ്യൻ നൽകും മരുന്നെന്ന പ്രേമം
(ഒളിക്കുന്നു...)

തിളയ്ക്കുന്ന വേനൽ പോലും തണുപ്പെന്നു തോന്നും
തണുക്കുന്ന നേരം നീയോ പുതപ്പായി മാറും
ഇണങ്ങുന്ന നാവിൻ മേലെ ലേഹ്യം പോലെ നീയില്ലേ
പിണങ്ങുന്ന നെഞ്ചിൻ മീതേ തൈലം പോലെ നീയില്ലേ
മണമുള്ള പൂവിലെന്നും മകരന്ദമാണു പ്രേമം
മണവാളനെങ്ങുമെന്നും മണവാട്ടിയാണു പ്രേമം
(ഒളിക്കുന്നു..)

തറയ്ക്കുന്ന മുള്ളെന്നാലും സുഖം കൊണ്ട്  നീറും
പുളിപ്പേറെയുണ്ടെന്നാലും നുണഞ്ഞൊന്നു പോകും
നുണഞ്ഞൊന്നു പോയാൽ ആദ്യം നീയോ തേനായ് മാറുന്നേ
അറിഞ്ഞൊന്നു പോയാൽ ആരും വീണ്ടും വീണ്ടും തേടുന്നേ
കുളിരൊന്നു കൂടിയെന്നാൽ പനി തന്നെയാണു പ്രേമം
പനിയേറെ വന്നുവെന്നാൽ കെണി തന്നെയാണു പ്രേമം (ഒളിക്കുന്നു,...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Olikkunnu ennalum

Additional Info

അനുബന്ധവർത്തമാനം