ഓടത്തണ്ടിൽ താളം കൊട്ടും

 ഓടത്തണ്ടിൽ താളം കൊട്ടും കാറ്റിൽ
ഓണച്ചിന്തായ് പാണൻ മീട്ടും പൂപ്പാട്ടിൽ
മാടത്തത്തക്കൂഞ്ഞാൽ കെട്ടും മേട്ടിൽ
മാണിക്ക്യപ്പൂ മാനം മുട്ടും രാക്കൂട്ടിൽ
മുന്നാഴി തേനും മുളയല്ലിയും
കസ്തൂരിപ്പാവും പനം നൊങ്കുമായ്
ഒരു കാണാ ചെക്കൻ വന്നു
ഈ കാക്കപ്പൊന്നും മുത്തും വാരിച്ചൊരിഞ്ഞൂ  (ഓടത്തണ്ടിൽ..)

തണ്ടുറുക്കും നൂലും തങ്കമേഘപ്പൊട്ടും
തറ്റുടുക്കാൻ പട്ടുടുപ്പും കൊണ്ടു പോന്നേ
മുണ്ടകൻ പൂം ചോറും കുമ്പളക്കൂട്ടാനും
അമ്പിളിപ്പൂ പപ്പടം ചേർത്തുണ്ടു നോക്കാം
പൈങ്കുരാലിപ്പശുവില്ലേ പാലു ചുരത്താൻ (2)
പാവു മുണ്ടിൻ   നിലവില്ലേ പുതച്ചിരിക്കാൻ
കുന്നത്തെ കോലോത്തെ തെയ്യക്കോലം തെയ്യാടുമ്പോൾ എന്നുള്ളം  (ഓടത്തണ്ടിൽ..)

ആവണക്കിൻ കാട്ടിൽ അന്തിനാഗക്കാവിൽ
മഞ്ഞളാലേ കോലമാടി കാത്തു നിൽക്കാം
ചന്ദനത്തേൻ ചുണ്ടിൽ ശംഖു തോൽക്കും നെഞ്ചിൽ
രാക്കവുങ്ങിൻ പൂക്കുലേ ഞാൻ ചാഞ്ഞുറങ്ങാം
കൈതയോല പുല്ലുപായ വിരിച്ചു വെയ്ക്കാം താനാ തന്തനാനാന
കൈതയോല പുല്ലുപായ വിരിച്ചു വെയ്ക്കാം
വെള്ളിനിലാവിളക്കിന്റെ തിരിയണയ്ക്കാം
മുറ്റത്തെ തെറ്റിപ്പൂ കൊമ്പത്താടും ചെമ്പോത്തെല്ലാം കണ്ടാലോ  (ഓടത്തണ്ടിൽ..)

------------------------------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Odathandil Thalam Kottum

Additional Info

അനുബന്ധവർത്തമാനം