തമ്പുരാട്ടി നിനക്കൊരു

 

തമ്പുരാട്ടി നിനക്കൊരു
താലിപ്പൂ തീർക്കുവാനൊരു
തങ്കനാണ്യം കടം വാങ്ങി തിരിച്ചു വന്നൂ
നീയെന്നോ സുമംഗലിയായതെന്നോ
നിന്റെ സീമന്തരേഖ കുങ്കുമമണിഞ്ഞതെന്നോ (തമ്പുരാട്ടി...)

ഇന്ദുലേഖ പോലെഴും നിൻ
നെറ്റിയിൽ ഞാൻ പണ്ടൊരു
ചന്ദനക്കുറി വരച്ചൂ അപ്പോൾ
നിൻ മിഴിയിലൂറി നിന്നൊരാനന്ദ ബാഷ്പ  ബിന്ദു
എന്റെ ചിപ്പിയിലേറ്റു വാങ്ങി
തപസ്സിരുന്നു ഞാൻ എന്തിനോ തപസ്സിരുന്നൂ  (തമ്പുരാട്ടി...)

പിന്നിയിട്ട നിൻ മുടിയിൽ
പൊന്നിലഞ്ഞിപ്പൂ ചൂടി
നിന്നെ ഞാൻ അലങ്കരിച്ചു  അപ്പോൾ
നമ്രമുഖിയായ് മണ്ണിൽ കാൽനഖം കൊണ്ടെഴുതും
നിന്റെ രൂപം നെഞ്ചിലേറ്റി
തപസ്സിരുന്നൂ ഞാൻ
ഞാൻ എന്തിനോ തപസ്സിരുന്നൂ  (തമ്പുരാട്ടി...)

---------------------------------------------------------------------------
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamburatti ninakkoru

Additional Info

അനുബന്ധവർത്തമാനം