കരളിൽ വിരിഞ്ഞ റോജാ

 

കരളില്‍ വിരിഞ്ഞ റോജാ
മലരാണു നീ കദീജാ
മലരാണു നീ കദീജാ
ഇരുളില്‍ പ്രകാശമേകും
കതിരാണു നീ കദീജാ
കതിരാണു നീ കദീജാ

മണിവീണതന്നിലുണരും
മൃദുഗാന ധാരയല്ലേ
മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
ഒളിവീശിവീശിവിരിയും
ഓമല്‍പ്രതീക്ഷയല്ലേ
(കരളില്‍.....)

മണിമാറില്‍ ഞാനണിഞ്ഞ
മാണിക്യമാലയല്ലേ
മാനത്തുദിച്ചു നില്‍ക്കും
മധുമാസചന്ദ്രനല്ലേ
(കരളിൽ.....‍)

മലരിട്ട പൊന്‍കിനാവിന്‍
മണിമഞ്ചലൊന്നിലേറി
ആരോമലിനിയുറങ്ങൂ
ആരാരിരാരിരാരോ
(കരളില്‍ ..........)

-------------------------------------------------------------

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karalil Virinja roja

Additional Info

അനുബന്ധവർത്തമാനം