നാദം മണിനാദം

നാദം മണിനാദം പ്രണവശ്രീമണിനാദം
ചേതോഹരനാദം
ഹൃദയാകാശമുണർന്നൂ
തേടീ മമ ഗാനം തവ ഹൃദയകമല
നിഹിതമധുരമധുകണം (നാദം....)

മലർ വീണ ചൊരിയും
മനോജ്ഞമീ  സ്വരം
പികനാദമായിതാ
പ്രപഞ്ചവീണയിൽ
സ്വരതരംഗമായ് സാഗരനടനകേളിയിൽ
മഴമുകിലിൻ തുടിയിൽ
തടിനിയുടെ ഗതിയിൽ
അരിയ തുഹിന കണിക പൊഴികേ
അതിലുമീ നാദം സംഗീതം

തൃക്കൈവിരലുകൾ പൊൽത്താമരയായ്
മുദ്രാമലരുകൾ പൂത്തുലയും
തൃക്കാലടികളിൽ ധിം ധിം ദ്രുതതര
താളം ത്രിഭുവനമാടുകയായ്
പാടുന്നൂ മുറിവേൽക്കുമ്പോൽ വന
വീഥിയിലീ മുള പാടുകയായ്
ഉയിരിൻ താപമുതിർന്നൂ‍ മേഘമേ നീ
മഴയുടെ കളരവമായ്
കുളിരു പെയ്തു മനസ്സിൻ മണ്ണിൽ
നാദം നാദശ്രുതിലയമായ്

ഉയിരിലെ മുറിവിലെ രുധിരമിതറിയുക
മുരളിയിലൊഴുകുകയായ്
ഇതു സുഖനിമിഷമിതിനി വിട പറയുക
പ്രിയതരമുരളിക നീ
ഇതു വഴി ഇനി വരികിൽ
ഒരു ചെറു മുരളി തരൂ
പാടുവാൻ ഇനി വീണ്ടും
പാടുവാൻ ഒരു ഗാനം

--------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Naadham maninaadham

Additional Info

അനുബന്ധവർത്തമാനം