കണ്ണീരാറ്റിൽ മുങ്ങിത്തപ്പി

കണ്ണീരാറ്റിൽ മുങ്ങിത്തപ്പി
പെണ്ണെന്ന മുത്തിനെ ആരെടുത്തൂ
പെണ്ണെന്ന മുത്തിനെ ആരെടുത്തൂ
(കണ്ണീരാറ്റിൽ..)

മുത്തെടുത്താരോ മുടിയിൽ വെച്ചൂ
മുത്തിനെയാരെല്ലാം പോരടിച്ചൂ
മുത്തായ മുത്തിനെ പുന്നാരമുത്തിനെ
പട്ടില്‍പ്പൊതിഞ്ഞങ്ങൊളിച്ചു വെച്ചൂ (2)
മലർപ്പട്ടിൽ പൊതിഞ്ഞൂ മറച്ചു വെച്ചു

എത്ര പേർ കണ്ണഞ്ചി നിന്നൂ മുന്നിൽ
എത്ര നാണ്യങ്ങൾ കിലുങ്ങി വീണു
മുത്തിന്റെയുള്ളിലൊളിച്ചിരിക്കും
ദുഃഖത്തിന്നാഴങ്ങൾ കണ്ടതില്ലാ
ദുഃഖത്തിൻ തിരയടി കേട്ടതില്ലാ

എന്തും സഹിക്കുന്ന ഭൂമിയല്ലോ
പെണ്ണെന്ന മുത്തിനും പെറ്റമ്മ
ഉള്ളിലുറഞ്ഞത് കണ്ണുനീരെന്നാലും
മുല്ലപ്പൂ പോലെ ചിരിച്ചു നിൽക്കും
അരിമുല്ലപ്പൂ പോലെ ചിരിച്ചു നിൽക്കും

പെറ്റു പെരുകിയാ പൊൻ മുത്ത്
മുറ്റം നിറഞ്ഞൂ പുര നിറഞ്ഞൂ
തട്ടിയെറിഞ്ഞതാരീ വഴിയിൽ
പൊട്ടിച്ചിതറിയ ചോളം പോലെ
തൂവൽ കത്തിപ്പിടയും കിളികൾ പോലേ
ഉം..ഉം...ഉം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneeraattil mungithappi

Additional Info

അനുബന്ധവർത്തമാനം