കാണാൻ കൊതിച്ചെന്നെ

ആ... ആ‍... ആ... 
കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു
കള്ളനെവിടെ  - എവിടെ (2)
കാണാമറയത്ത് പാർത്തു പാർത്തിരിക്കുന്ന
കള്ളനെവിടെ - എവിടെ
ഓ...(കാണാൻ..)

കൈവള ചിരിച്ചില്ല കാൽത്തള മിണ്ടിയില്ല
കാലൊച്ച പോലുമാരും കേട്ടില്ല (2)
കൈതപ്പൂ ചൂടിയില്ല കാനനവീഥിയിലെ
കാറ്റുകൾ പോലും ഏതുമറിഞ്ഞില്ല 
കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു
കള്ളനെവിടെ  - എവിടെ 

കണ്ടു കണ്ടിരിക്കുവാൻ കഥ പറഞ്ഞിരിക്കുവാൻ
നെഞ്ചിലുണ്ടൊരു മോഹം - ഒരു മോഹം - ഈ
നെഞ്ചിലുണ്ടൊരു മോഹം (കണ്ടു.. )
എങ്കിലും പിണക്കമാണെന്നടുത്തവന്‍ വന്നാൽ
മിണ്ടുകില്ലാ - ഞാൻ മിണ്ടുകില്ലാ 
കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു
കള്ളനെവിടെ  - എവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanaan kothichenne

Additional Info

അനുബന്ധവർത്തമാനം