പണ്ടു പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ

പണ്ടു പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ
പാട്ടു പാടാനറിയാത്ത താമരക്കിളി നീ (2)
കാണാനിന്നു വന്ന നേരം കാട്ടുപക്ഷിയല്ല നീ
വീണ മീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ
വീണ മീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ

പാട്ടുകാരിപ്പെണ്ണേ നീയൊരു പന്തലിലേറി - എന്റെ
വീട്ടുകാരിയായ്‌ വരുവാൻ വാക്കു തരാമോ (2)
അന്തിക്കെന്റെ മൺപുരയിൽ തിരി കൊളുത്തേണം
പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണം തുന്നിത്തരേണം
പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണം തുന്നിത്തരേണം

തളിർമരങ്ങൾ പൂത്തു ചുറ്റും താളം തുള്ളുമ്പോൾ
കിളിയേപ്പോൽ നീയിരുന്നൊരു പാട്ടു പാടണം (2)
കണ്ണുനീരു മാറ്റണം വെണ്ണിലാവു കാട്ടണം
എന്നുമെന്റെ പൊൻകിനാക്കൾ പങ്കു വെയ്ക്കേണം
എന്നുമെന്റെ പൊൻകിനാക്കൾ പങ്കു വെയ്ക്കേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Pandu pandu pandu ninne

Additional Info

അനുബന്ധവർത്തമാനം