ഗാനവും ലയവും നീയല്ലോ

ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 
ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 

വീണയിൽ സ്വരം നീയേ
വാക്കിൽ ധ്വനി നീയേ
മാനസത്തിൻ മധുരകല്പന നീയേ
നാദബ്രഹ്മമേ നീ കനിഞ്ഞാൽ ഏതു
നരകവും സ്വർഗ്ഗമായ് തീരുമല്ലോ 
ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 

ശബ്ദസാഗരത്തിലെ സപ്തസ്വരകന്യമാർ
നൃത്തം നടത്തിടുന്ന മണിവേദിയിൽ
വാണരുളീടുന്ന വാണീ കലാറാണീ
ജ്ഞാനവും മോക്ഷവും നീയല്ലോ 
ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 

പലരാഗ പരിവേഷ ഭൂഷയണിഞ്ഞും
സുരലോക സുഖമേകും ഭാഷ മൊഴിഞ്ഞും
കരകാണാക്കടലാകും അംബികേ - നിന്റെ
കരുണതൻ ഒരുതുള്ളി വരമായ് നൽകൂ 

ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 
ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gaanavum layavum

Additional Info

Year: 
1966

അനുബന്ധവർത്തമാനം