ഞാനവിടെയേല്പിക്കുന്നു പ്രാണസഖി

ഞാനവിടെയേല്പിക്കുന്നു പ്രാണസഖി എൻ ഹൃദയം
ഞാനവിടെയേല്പിക്കുന്നു മധുരചിന്താമണിസദനം
ഞാനവിടെയെന്നുമെന്നും രാഗപൂജ ചെയ്യുമല്ലോ
ഗാനസാന്ദ്ര സങ്കല്പങ്ങൾ അമൃതധാര പെയ്യുമല്ലോ  ( ഞാനവിടെ..)

ജീവിതവിശാലവീഥി താണ്ടുമൊരു ശുഭദിവസം
ഈ വഴി നാം കണ്ടു മുട്ടി സുന്ദരമൊരു ലഘുനിമിഷം
അന്നു തന്നെ ഞാനറിഞ്ഞു പ്രേമമേകും ഹൃദയഭാരം
അന്നു തന്നെ വിരഹതാപം ഞാനറിഞ്ഞു പിരിയും നേരം ( ഞാനവിടെ..)

വാനിടത്തിൻ മാളികയിൽ വാണരുളും വാർമതി നീ
കാനനത്തിൻ കൂരിരുളിൽ കണ്മിഴിച്ച പുൽക്കൊടി ഞാൻ
പ്രേമപുഷ്പവാടിയിലെ പൂവുകളാണിനി മേലിൽ
നാമിവിടെ ഒന്നു ചേർന്നു കാമുകനും കണ്മണിയും (ഞാനവിടെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan avide elppikkunnu

Additional Info

അനുബന്ധവർത്തമാനം