മധ്യാഹ്നസുന്ദര സ്വപ്നത്തിൽ

മധ്യാഹ്നസുന്ദര സ്വപ്നത്തിൽ ഞാനൊരു
ചിത്രശലഭമായ് പറന്നു പോയി
മധുമാസപകലുകൾ പൂമാല വിൽക്കുന്ന
മഴവില്ലിൻ നാട്ടിലേക്ക് ഉയർന്നു പോയി 

കണ്ടൂ ഞാൻ....
മണവാളച്ചെറുക്കനെ കണ്ടൂ ഞാൻ
മണിമുകിൽ താഴ്വരയിൽ
ഒരു മരത്തണലിൽ
മണവാളച്ചെറുക്കനെ കണ്ടൂ ഞാൻ
ശലഭത്തിൻ രൂപം മാറി
ഒരു കൊച്ചു മാലാഖയായ് 
ശലമോന്റെ ഗീതം പാടി ചെന്നു ഞാൻ
ഓഹോഹോ - ആഹാഹാ.. (മദ്ധ്യാഹ്ന...)

ആരാരും അറിയാതെ അരയന്നങ്ങളെപ്പോലെ
വാസന്തസന്ധ്യകൾ വന്നു പോയി
പാടാത്ത പാട്ടുകൾ പാടി
ഞാനുമെൻ രമണനും കൂടി 
പാർവണചന്ദ്രനുമായ് നൃത്തം ചെയ്തല്ലോ
ഓഹോഹോ - ആഹാഹാ...(മദ്ധ്യാഹ്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhyahna sundaraswapnathil

Additional Info

Year: 
1969

അനുബന്ധവർത്തമാനം