ചെറുപീലികളിളകുന്നൊരു

ചെറുപീലികളിളകുന്നൊരു കുനുകുന്തളച്ചുരുളും
ചേലാര്‍ന്നൊരു മുഖവും നിന്‍ ചെങ്കുങ്കുമക്കുറിയും
ചെറുപീലികളിളകുന്നൊരു കുനുകുന്തളച്ചുരുളും
ചേലാര്‍ന്നൊരു മുഖവും നിന്‍ ചെങ്കുങ്കുമക്കുറിയും

കരുണാമൃതമൊഴുകുന്നൊരു കരിമീന്മിഴിമുനയും
കളിയാടണമടിയന്നെഴും അകതാരിതില്‍ ഭഗവന്‍
കരുണാമൃതമൊഴുകുന്നൊരു കരിമീന്മിഴിമുനയും
കളിയാടണമടിയന്നെഴും അകതാരിതില്‍ ഭഗവന്‍

നാരായണ നാരായണ നരകാന്തകദേവാ
നാരായണ നാരായണ നരകാന്തകദേവാ
നേറോലും പദതാരുകള്‍ കണികാണണമടിയന്‍

ഹരിചന്ദനമണിയും കുറുനിരയും മുകില്‍നിറവും
മണികുണ്ഡലമിളകും മലര്‍ചെവിയും കളിചിരിയും
ഹരിചന്ദനമണിയും കുറുനിരയും മുകില്‍നിറവും
മണികുണ്ഡലമിളകും മലര്‍ചെവിയും കളിചിരിയും

മുരളീരവമരുളീടും മധുരാധരമലരും
കരകങ്കണ നവഭൂഷകളണിയും കരതളിരും
മുരളീരവമരുളീടും മധുരാധര മലരും
കരകങ്കണ നവഭൂഷകളണിയും കരതളിരും

കണികാണണമടിയന്‍ ദിനം കരളിന്നെഴും മിഴിയില്‍
കണികാണണമടിയന്‍ ദിനം കരളിന്നെഴും മിഴിയില്‍
കരുണാകര കമലാകര ശരണം തിരുചരണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cherupeelikalilakunnoru

Additional Info

അനുബന്ധവർത്തമാനം