പരുമലച്ചെരുവിലെ

പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചു
കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..)

തെങ്ങില പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
ചക്കരമാവിലെ തേൻ‌കുരുവി ഒരു തേൻ കുരുവി
അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ  (പരുമല..)

കരളിലെ കരിക്കിന്റെ മൺകുടത്തിൽ
ഇത്തിരിത്തേനിന്റെ മധുരക്കള്ള്
ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ്
ആടുന്നു പാടുന്നു ലഹരി കൊണ്ട്
ലഹരി കൊണ്ട് (പരുമല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parumala Cheruvile

Additional Info

അനുബന്ധവർത്തമാനം