ധീര സമീരേ യമുനാ തീരേ

ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ (2)
ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ
(ധീരസമീരേ യമുനാ തീരേ ...)

മനസ്സിലിന്നും കൃഷ്ണാ...ആ....
മനസ്സിലിന്നും കൃഷ്ണാ നിന്‍ പ്രിയ ഗോകുലമുണരുന്നു
മനോജ്ഞയമുനാ പുളിനങ്ങളില്‍ നീ മുരളികയൂതുന്നു
അതിന്റെ മായിക ലഹരിയില്‍ നീല കടമ്പു പൂക്കുന്നു
രതിസുഖസാരകളണിയും നൂപുര മണികള്‍ കിലുങ്ങുന്നു
ആഹാഹാഹാഹാ...
രാസകേളികളാടൂ കൃഷ്ണാ (2)
രാധാ രമണഹരേ..രാധാ രമണഹരേ.....
ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ

മനസ്സിലിന്നും കൃഷ്ണാ നിന്‍ മധുരാകൃതി ഉണരുന്നു (2)
മദിക്കും ഇന്ദ്രിയ മോഹശതങ്ങള്‍ ഗോപികളാകുന്നു
മധുരശ്രൂതിയില്‍ ഇന്നോടക്കുഴല്‍ അവരെ വിളിക്കുന്നു
മായയിലോരോ ഗോപിയുമോരോ കൃഷ്ണനോടാടുന്നു
രാസകേളികളാടൂ കൃഷ്ണാ...ആ രാസകേളികളാടൂ കൃഷ്ണാ
രാധാ രമണഹരേ..രാധാ രമണഹരേ.....
ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ

മനസ്സില്‍ നീയെന്‍ കൃഷ്ണാ കാളിയമര്‍ദ്ദനമാടുന്നു (2)
മണിച്ചിലമ്പു ചിരിക്കേ നാഗഫണങ്ങളിലാടുന്നു
മലര്‍മുടിയും തരിവളയും തളയും കുലുങ്ങിയാടുന്നു
അതിന്റെ മേളശ്രുതികളിലുലകം മുഴുവനുമാടുന്നു

കാളിയമര്‍ദ്ദനമാടുക കണ്ണാ(4)
കാര്‍മുകിലൊളിവര്‍ണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ
ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ (2)
ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
dheera sameere yamuna theere

Additional Info

അനുബന്ധവർത്തമാനം