മറക്കുമോ നീയെന്റെ മൗനഗാനം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (5 votes)
Marakkumo neeyente

Additional Info

അനുബന്ധവർത്തമാനം