ശ്രീ ചരണാംബുജം

ശ്രീചരണാംബുജം കൈതൊഴുന്നേൻ
ശ്രിതജനരക്ഷകിയേ-ദേവീ

ആരുമില്ലവലംബമില്ലംബികേ-നിൻ
താരെതിർ ചരണങ്ങളല്ലാതെ
ഭക്തിതൻ നറുനെയ്യിൽ
കത്തുമീയാത്മാവിൻ
കൈത്തിരിയണയാതെ കാക്കേണമേ

അല്ലലാലകം വാടി അൻപിൻ ജലം തേടി
അല്ലിലും പകലും നിൻസ്തുതി പാടി
ആശ്രയിച്ചീടുന്നേൻ ഞാനീശ്വരീ-എൻ
ആശകൾ കൈവരുമാറാകേണമേ
കരളിൻ മലരാലേ അർച്ചന ചെയ്യുന്നേൻ
കരുണക്കടക്കണ്ണാൽ നോക്കേണമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sree charanaambujam

Additional Info

അനുബന്ധവർത്തമാനം