രാധാമാധവ ഗോപാലാ

രാധാ മാധവ ഗോപാലാ 
രാഗ മനോഹരശീലാ (2)
രാവും പകലും നിന്‍ പദചിന്തന -
മല്ലാതില്ലൊരു വേല 
രാധാ മാധവ ഗോപാലാ 
രാഗ മനോഹരശീലാ 

അലയുകയാണീ സംസാരേ 
ആശ്രയമേകുക കംസാരേ (2)
അഖിലാണ്ഡേശ്വര ഞാന്‍ വേറെ 
അഭയം തേടുവതിനിയാരെ 
രാധാ മാധവ ഗോപാലാ 
രാഗ മനോഹരശീലാ 

കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍ 
കാത്തിരിയ്ക്കുന്നു മുരാരേ (2)
കരുണാസാഗരനല്ലേ നീയെന്‍ 
കദനം നീക്കുക ശൌരേ 

രാധാ മാധവ ഗോപാലാ 
രാഗ മനോഹരശീലാ 
രാവും പകലും നിന്‍ പദചിന്തന -
മല്ലാതില്ലൊരു വേല 
രാധാ മാധവ ഗോപാലാ 
രാഗ മനോഹരശീലാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Radhamadhava gopala

Additional Info

അനുബന്ധവർത്തമാനം