മായാമയനുടെ ലീല

മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ (2)
ജഗമൊരു നാടകശാലാ - ഇതി-
ലാടാതാർക്കും മേലാ മേലാ‍
മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 

സൂത്രധാരൻ തരുമാജ്ഞനടത്തുക
മാത്രം നമ്മൾക്കൊരു വേല (2)
വേഷം കെട്ടുക നടനം ചെയ്യുക
വേണ്ടന്നോതാനാവീല
മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 

പണ്ഡിതനാണെന്നൊരു ഭാവം - വെറും
പാമരനല്ലോ നീ പാവം (2)
പലതുമറിഞ്ഞു വേണ്ടതറിഞ്ഞി -
ല്ലെല്ലാമേ നിൻ വ്യാമോഹം
മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 

മരണം വന്നു വിളിയ്ക്കുമ്പോളൊരു
ശരണം തരുവാനാളില്ലാ (2)
പണവും പദവിയുമൊന്നും തന്നെ -
ത്തുണയായ് കൂട്ടിനു വരികില്ലാ

മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 
ജഗമൊരു നാടകശാലാ - ഇതി-
ലാടാതാർക്കും മേലാ മേലാ‍
മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayamayanude leela

Additional Info

അനുബന്ധവർത്തമാനം