ഉദയസൂര്യ രശ്മി പോലെ

ഉദയസൂര്യ രശ്മി പോലെ പുതിയ പൂനിലാവു പോലെ
മലമുകളില്‍ ഒളിപരത്തി കുടിയിരിക്കും അയ്യപ്പാ
കരളിതളില്‍ കുളിര്‍ചൊരിയാൻ കൃപയരുളൂ അയ്യപ്പാ
സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സംഘം: സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

ഉദയസൂര്യ...

ഇരുമുടിക്കെട്ടുകൾ‍ തലയിലേന്തി എരുമേലില്‍ വന്നു ഞങ്ങൾ പേട്ട തുള്ളി
സംഘം: സ്വാമിയേയ് ശരണമയ്യപ്പോ
ഇരുമുടിക്കെട്ടുകൾ തലയിലേന്തി എരുമേലില്‍ വന്നു ഞങ്ങൾ പേട്ട തുള്ളി
കാടും മേടും കടന്ന് കല്ലും മുള്ളും നടന്ന്
പതിനെട്ടാം പടിചവിട്ടാൻ വരുന്നു ഞങ്ങൾ

സംഘം:സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

സംഘം: സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

ഉദയസൂര്യ...

കര്‍പ്പൂരദീപങ്ങൾ കര‍ളിലേന്തി തൃപ്പാദം കാണുവാനായ് ഭക്തിയായി
സംഘം: സ്വാമിയേയ് ശരണമയ്യപ്പോ
കര്‍പ്പൂരദീപങ്ങൾ കരളിലേന്തി തൃപ്പാദം കാണുവാനായ്‍ ഭക്തിയായി
മഞ്ഞും മഴയും നനഞ്ഞ് നീലിമലകൾ കടന്നു
ശബരിഗിരി സന്നിധാനത്തില്‍ വരുന്നു ഞങ്ങൾ
സംഘം: സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

സംഘം: സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

ഉദയസൂര്യ....

സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udayasoorya rasmi pole

അനുബന്ധവർത്തമാനം