ഉജ്ജയിനിയിലെ ഗായിക

ഉജ്ജയിനിയിലെ ഗായിക
ഉർവ്വശിയെന്നൊരു മാളവിക
ശിൽപികൾ തീർത്ത കാളിദാസന്റെ
കൽപ്രതിമയിൽ മാലയിട്ടു
(ഉജ്ജയിനിയിലെ)

ഋതു ദേവതയായ്‌ നൃത്തം വെച്ചു
മുനികന്യകയായ്‌ പൂജിച്ചു
ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നു
അവൾ സ്വയംവര പന്തലിൽ ഒരുങ്ങി നിന്നു
(ഉജ്ജയിനിയിലെ)

അലിയും ശിലയുടെ കണ്ണ് തുറന്നു
കലയും കാലവും കുമ്പിട്ടു
അവളുടെ മഞ്ജീരശിഞ്ചിതത്തിൽ
സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു
(ഉജ്ജയിനിയിലെ)

യുഗകൽപനയുടെ കല്ലിനുപോലും
യുവഗായികയുടെ ദാഹങ്ങൾ
ഒരു പുനർജ്ജന്മത്തിൻ ചിറകുനൽകി
അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു
(ഉജ്ജയിനിയിലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (3 votes)
Ujjayiniyile Gayika

Additional Info

Year: 
1969

അനുബന്ധവർത്തമാനം