കളകളം കായലോളങ്ങൾ പാടും

കളകളം കായലോളങ്ങൾ പാടും കഥകൾ
ഒരു മുത്തുപോലാം പെൺകിടാവിൻ
കുട്ടനാടൻ പെൺകിടാവിൻ
കത്തും നോവുകൾ പൂക്കളായ്‌
നറും തെച്ചിപ്പൂക്കളായ്‌
കണ്ണുനീർ വാർക്കും കഥകൾ

വിരഹിണീ നീ വാർക്കും കണ്ണുനീർ
കതിർമണിയായ്‌ മണ്ണിൽ നിലവേ
അത്‌ വയൽക്കിളികൾ കൊയ്തുപോയി
വളകിലുക്കി കൊയ്തുപോയി
ആനേംകേറാ കാട്ടിലും
പിന്നെ ആടുംകേറാ മേട്ടിലും
ചെന്നു വിതച്ചു

കറുത്തപെണ്ണേ നിന്നെ കാണുവാൻ
കടൽത്തിരപോൽ കേഴും കാമുകൻ
ആ പവിഴമല്ലി പൂത്ത ദിക്കിൽ
അവനെയിന്നും കണ്ടുവോ നീ
ഏതോ സ്വപ്‌നം കണ്ണിലും
പിന്നെ ഏതോ ഗാനം ചുണ്ടിലും
എന്നേ പൊലിഞ്ഞു

കളകളം കായലോളങ്ങൾ പാടും കഥകൾ
ഒരു മുത്തുപോലാം പെൺകിടാവിൻ
കുട്ടനാടൻ പെൺകിടാവിൻ
കത്തും നോവുകൾ പൂക്കളായ്‌
നറും തെച്ചിപ്പൂക്കളായ്‌
കണ്ണുനീർ വാർക്കും കഥകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kalakalam

Additional Info

അനുബന്ധവർത്തമാനം