കാർമുകിൽ‌വർണ്ണന്റെ ചുണ്ടിൽ

കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ …

ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും..
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ
(കാര്‍മുകില്‍ )

നിന്റെ നന്ദന വൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍..
വരുംജന്മത്തിലെങ്കിലും ശൗരേ..
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍..
(കാര്‍മുകില്‍ )

കൃഷ്ണാ... കൃഷ്ണാ.... കൃഷ്ണാ....കൃഷ്ണാ...

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍...

________________________________________

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Kaarmukil

Additional Info

അനുബന്ധവർത്തമാനം