ഭരതമുനിയൊരു കളം വരച്ചു

കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ
കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ
ഇനിയുമൊരു കഥ പറയാൻ പോരൂ
കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ
ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ
ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ
അപമാനിതയായ പാഞ്ചാലിയുടെ ശാപ
ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു
മലർക്കുമ്പിളിലൊരു മാതളക്കനിയുമായ്‌
വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ

ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി
കാലം കളിക്കുന്നു ആരോ
കൈകൊട്ടിച്ചിരിക്കുന്നു

ചിരിക്കും, കരയും
അടുക്കും അകളും
കരുക്കളീ നമ്മളല്ലേ?
കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി..)

ഇണങ്ങും പിണങ്ങും
ഇണവേപിരിയും,
നിഴലുകൾ നമ്മളല്ലേ?
നിഴലുകളാടും അരങ്ങിതല്ലേ? (ഭരതമുനി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bharatha Muniyoru

Additional Info

അനുബന്ധവർത്തമാനം