ആപാദചൂഡം പനിനീര്

ആപാദചൂഡം പനിനീര്
അണിമുത്തുക്കുടങ്ങളില്‍ ഇളനീര്
കാദംബരീ നിന്‍ കദളീദളത്തില്‍
കടിച്ചാല്‍ നിറച്ചും കരിമ്പുനീര്
ആപാദചൂഡം പനിനീര്

ആലിലയ്ക്കൊത്തോരണിവയറ്
ആതിരചന്ദ്രിക കുളിര്‍ച്ചാറ്
ആലിലയ്ക്കൊത്തോരണിവയറ്
ആതിര ചന്ദ്രികക്കുളിര്‍ച്ചാറ്
മന്ദസ്മിതത്തിന്‍ ഈറനുടുക്കുമ്പോള്‍
മഞ്ജുളേ ...നീ ഒരു മലരമ്പ്
ആപാദചൂഡം പനിനീര്

അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്‍റെ ഗന്ധര്‍വ്വവീണയില്‍ തഴുകുമ്പോള്‍
അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്‍റെ ഗന്ധര്‍വ്വവീണയില്‍ തഴുകുമ്പോള്‍
ഇതള്‍ വിരീഞ്ഞുടുമെന്‍ ആത്മാവില്‍
ഇതു വരെ അറിയാത്ത രോമാഞ്ചം
ആപാദചൂഡം പനിനീര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aapaadachoodam panineeru

Additional Info

അനുബന്ധവർത്തമാനം