ഇന്നല്ലേ മുറ്റത്ത് മിന്നാരം

ഇന്നല്ലേ മുറ്റത്ത് മിന്നാരം 
കടക്കണ്ണിന്റെ തീരത്ത് കിന്നാരം
തത്തമ്മ ചുണ്ടത്ത് പുന്നാരം
മുളംതണ്ടൊന്നു മൂളുന്നു കാതോരം (2)
കാലത്തെ നേരത്ത് മൂക്കുത്തിചേലുള്ള മാടത്ത കൊഞ്ചുന്നെടാ
മാനത്തെ ഇല്ലത്തെ മാടമ്പിചെക്കന്റെ പാടങ്ങൾ മിന്നുന്നെടാ
ദൂരെ മഞ്ചാടിക്കുന്നത്തെ  കൊമ്പത്ത് പെയ്യുന്ന കാറ്റേ വാ (ഇന്നല്ലേ....‌)

ആനക്കെടുപ്പതും കാതിൽ തിളക്കവുമുണ്ടീ
നല്ല പെണ്ണിനു തങ്കച്ചന്തം
താഴെ കിടാത്തി വന്നോടിക്കളിക്കുമീ
പൂ‍രപ്പറമ്പിനു വെള്ളിച്ചന്തം (2)
തുമ്പീ തുമ്പീ വായോ തുമ്പച്ചോറുണ്ണാൻ
വണ്ടേ വണ്ടേ നീയോ പോരൂ തേനുണ്ണാൻ
മിന്നൽ മിനുങ്ങണ പോലെ വിളങ്ങണ  തേവർ വരുന്നുണ്ടെടാ
നാവിൽ കുറുമ്പുള്ള കൂടപ്പിറപ്പിനു നാണം കുണുങ്ങുന്നെടാ
പടികെട്ടാ കടവത്തിന്നോ ഒളികണ്ണേ ചിതറുന്നെടാ (ഇന്നല്ലേ...)

കുന്നുക്കുണുക്കണിഞ്ഞാടി കുഴഞ്ഞൊരു  പേരക്കിടാവിനു മേടച്ചന്തം
ഒറ്റക്കടുക്കനിട്ടോടി നടന്നൊരു പൂവാം ചെറുക്കനു പ്രേമചന്തം (2)
കണ്ണും കണ്ണും തമ്മിൽ മോഹം നെയ്യുന്നേ
കയ്യും കയ്യും തമ്മിൽ താലം മാറുന്നേ
താളക്കൊഴുപ്പുള്ള മേളപദങ്ങളോ ചങ്കിൽ മുഴങ്ങുന്നെടാ
രാഗതഴമ്പുള്ള നാദസ്വരത്തിലെ ഈണം തുളുമ്പുന്നെടാ
പുത്തൻ കുടമാറ്റം കണികണ്ടോരിടനെഞ്ചം പിടയുന്നെടാ (ഇന്നല്ലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innalle Muttathu Kinnaram

Additional Info

അനുബന്ധവർത്തമാനം