അകത്തിരുന്നു തിരി തെറുത്തു

 

അകത്തിരുന്നു തിരി തെറുത്തൂ
പുറത്തു വന്നു കതിരിട്ടൂ
തുളസിയും തുമ്പയും അഞ്ചിലത്താളിയും
മുളയിട്ടൂ മൊട്ടിട്ടൂ പൂവിട്ടു (2) [അകത്തിരുന്നു...]

നാലില്ലം നടുമുറ്റം
നടുമുറ്റത്തൊരു മന്ദാരം
താനേ കിളിർത്തൊരു മന്ദാരം ആ..
മന്ദാരപ്പൂവിൻ മാറിലുറങ്ങും
ചന്ദനത്തുമ്പി തൻ നാടേത് വീടേത്
അവൻ ചൊല്ലിയ ശൃംഗാരമന്ത്രമേത്  [അകത്തിരുന്നു...]

തൃക്കാക്കരേ തെക്കേക്കരെ
തിരുവോണത്തിനു പോകുമ്പോൾ
തുമ്പി തുള്ളാനിരിക്കുമ്പോൾ ആ
മുല്ലപ്പൂക്കളമാകെത്തൂകാൻ
മുന്നാഴിപ്പൂന്തേൻ ചോദിച്ചു
മോഹിച്ചൂ അവൻ
പിന്നെ പറഞ്ഞ രഹസ്യമെന്ത് [അകത്തിരുന്നു...]

(c)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (2 votes)
akathirunnu thiri theruthu

Additional Info

Year: 
1968

അനുബന്ധവർത്തമാനം