ഐസ്‌ക്രീം ഐസ്‌ക്രീം

ഐസ്‌ക്രീം ഐസ്‌ക്രീം
അകത്തും മധുരം പുറത്തും മധുരം
ഇന്നു രൊക്കം നാളെ കടം
ഐസ്‌ക്രീം ഐസ്‌ക്രീം

അഞ്ചഞ്ചര നാഴികയോളം
എഞ്ചിൻ പണി ചെയ്തുണ്ടാക്കിയ
വിറ്റാമിൻ എ മുതൽ ഇസഡ് വരെയുള്ള
ഐസ്‌ക്രീം - പുത്തൻ ഐസ്‌ക്രീം ഐസ്‌ക്രീം

പമഗരിസ
ഐസ്‌ക്രീം നല്ല ഐസ്‌ക്രീം
അകത്തും മധുരം പുറത്തും മധുരം
ഐസ്‌ക്രീം - ഐസ്‌ക്രീം

രാഷ്ട്രീയ കാലുമാറ്റം കലയാക്കി നടക്കുന്ന
നാക്കിനു ബലമുള്ള നേതാവേ
തൊഴിലില്ലായ്മയ്ക്കും ഫസ്റ്റ് ക്ലാസ്സ് - ഇത്
തൊലിക്കട്ടിക്കും ഫസ്റ്റ് ക്ലാസ്സ് - ഇത്
തൊലിക്കട്ടിക്കും ഫസ്റ്റ് ക്ലാസ്സ്
ഐസ്‌ക്രീം - ഐസ്‌ക്രീം

പ്രേമിക്കുംതോറും സൗന്ദര്യം കൂടുന്ന
പതിനേഴുകാരികളേ ആഹാഹാ ലലലാ
നിങ്ങളാഴ്ചയിലൊരിക്കലീ ഐസ്‌ക്രീം കഴിച്ചാൽ
അനുരാഗത്തിന്നവാർഡ് കിട്ടും
അനുരാഗത്തിന്നവാർഡ് കിട്ടും
ഐസ്‌ക്രീം - ഐസ്‌ക്രീം

പ്രണയിക്കാത്തവർക്ക് പ്രണയം
പ്രസവിക്കാത്തവർക്ക് പ്രസവം
കാമുകീ കാമുകന്മാരിതു കഴിച്ചാൽ
കല്യാണം ഗ്യാരന്റീഡ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ice cream

Additional Info

അനുബന്ധവർത്തമാനം