ആരാധകരേ വരൂ വരൂ

ആരാധകരേ - വരൂ വരൂ
ആരാധകരേ വരൂ വരൂ വരൂ 

ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ
ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ
ഒരുങ്ങിവരൂ - വികാരലഹരി
പകര്‍ന്നുതരൂ
ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ

പുളിയിലക്കുറിയുള്ള പുടവയുടുക്കും
മലയാളിപ്പെണ്ണല്ല ഞാന്‍ - പണ്ടത്തെ
മലയാളിപ്പെണ്ണല്ല ഞാന്‍
സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ 
സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ 
ചലച്ചിത്രനായിക ഞാന്‍ -പുതിയൊരു
ചലച്ചിത്രനായിക ഞാന്‍
ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ
ആരാധകരേ

അര്‍ദ്ധനഗ്നയായ് ഞാന്‍ നൃത്തമാടും
എന്റെ ചിത്രങ്ങള്‍ നഗരങ്ങളലങ്കരിക്കും
കണ്‍പുരികക്കൊടികള്‍ തുള്ളിച്ച് തുള്ളിച്ച്
കണ്‍പുരികക്കൊടികള്‍ തുള്ളിച്ച് തുള്ളിച്ച്
കാമുകഹൃദയം പന്താടും ഞാന്‍ 
കാമുകഹൃദയം പന്താടും

ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ
ഒരുങ്ങിവരൂ - വികാരലഹരി
പകര്‍ന്നുതരൂ
ആരാധകരേ വരൂ വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
AAradhakare

Additional Info

അനുബന്ധവർത്തമാനം