ചെത്തി മന്ദാരം

ചെത്തി മന്ദാരം തുളസി
പിച്ചകമാലകൾ ചാർത്തി
പുലർകാലെ ഭഗവാനെ
കണികാണേണം
എന്നും കണികാണേണം

മയിൽപ്പീലി തിരുകിയ മണിമുത്തുക്കിരീടവും
മലർ ചുണ്ടിൽ വിരിയുന്ന മൃദുസ്മേരവും
യദുകുല കന്യകമാർ കൊതിയ്ക്കുന്ന മെയ്യഴകും
കുവലയ മിഴികളും കണികാണേണം - കൃഷ്ണാ
കണികാണേണം...

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൗ ഐ വണ്ടർ വാട്ട്‌ യു ആർ
അപ്‌ എബവ്‌ ദി വേൾഡ്‌ സോ ഹൈ
ലൈക്ക്‌ എ ഡയമണ്ട്‌ ഇൻ ദി സ്കൈ

ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തറ കാലത്തെ എങ്ങു പോയി
പമ്പയിൽ മുങ്ങിക്കുളിക്കാൻ പോയി
പച്ചിലത്തുമ്പിയെ കാണാൻ പോയി

വാലിട്ടു കണ്ണെഴുതേണം - പെണ്ണു
വാസനപ്പൂവുകൾ ചൂടേണം
പുസ്തകമെവിടെ കുടയെവിടെ
പൂമുടിപിന്നാൻ റിബണെവിടെ

ഒരൊന്നൊരൊന്ന്‌
ഓണം വന്ന്‌
ഈരൊന്നു രണ്ട്
എനിച്ചൊരു മുണ്ട്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chethi Mantharam

Additional Info

അനുബന്ധവർത്തമാനം