നാലുമൊഴിക്കുരവയുമായ്

നാലുമൊഴിക്കുരവയുമായ് 
നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി 
നാടെവിടെ വീടെവിടെ തേനരുവീ

മാനത്തുന്നെങ്ങാനും പൊട്ടിവീണോ
മണിമലയോരത്തുന്നോടി വന്നോ (2)
ഇല്ലില്ലം കാവിലെ കാറ്റു വന്നേ - കാതില്‍
കിന്നാരം ചോദിച്ചതെന്താണ് 
കാതില്‍ കിന്നാരം ചോദിച്ചതെന്താണ് 

നാലുമൊഴിക്കുരവയുമായ് 
നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി 
നാടെവിടെ വീടെവിടെ തേനരുവീ

പാലയ്ക്കാ പൂത്താലിയാരു തന്നൂ
പട്ടുടയാടകളാരു തന്നൂ (2)
നക്ഷത്രക്കിങ്ങിണി ചാര്‍ത്തിച്ചേ - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ് - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ്

നാലുമൊഴിക്കുരവയുമായ് 
നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി 
നാടെവിടെ വീടെവിടെ തേനരുവീ

മുങ്ങിത്തുടിച്ചു കുളിച്ചോട്ടേ - ഒന്നു
മുങ്ങാംകുഴിയിട്ടു വന്നോട്ടേ
മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ
പൂമരച്ചോലയില്‍ തേനുണ്ടോ - നിന്റെ
പൂമരച്ചോലയില്‍ തേനുണ്ടോ

നാലുമൊഴിക്കുരവയുമായ് 
നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി 
നാടെവിടെ വീടെവിടെ തേനരുവീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nalumozhikkuravayumay

Additional Info

Year: 
1965

അനുബന്ധവർത്തമാനം