മെല്ലെ മെല്ലെ വന്നു - D

മെല്ലെ മെല്ലെ വന്നു ചേർന്നു ഒരു പൂക്കാലം
തുള്ളും പൂവിൽ തുമ്പി തുള്ളും ഒരു പൂക്കാലം
ചൊല്ലിത്തന്നു കാലം കഥകൾ
അധരം ചൂടിയെന്നും മധുചുംബനം
മുങ്ങിപ്പൊങ്ങി വന്നു തെന്നൽ കനിവിൻ
മൗനമന്ത്രം മൂളും മാന്ത്രികൻ (മെല്ലെ..)

ഓണം പൊന്നോണമായ് ചിങ്ങവെയിൽ
പൊന്നാട നെയ്കയായ്
കാവിൽ പനങ്കിളി പൂവിളി തൻ
രാഗങ്ങൾ കോർക്കയായ്
എൻ നെഞ്ചും നിൻ നെഞ്ചും ചേർന്നൊരുക്കും പൂക്കളം
എന്നെന്നും വാടില്ലോമനേ
കണ്ണീരും പൂക്കളായ് മാറ്റിടുന്ന നമ്മളെ
കാലമിനി കൈവിടില്ലെന്നുമേ
എന്നിൽ നീയും നിന്നിൽ ഞാനും
ചേർന്നലിഞ്ഞതിൻ രഹസ്യം ഗാനമാകവേ (മെല്ലെ....)

നീർ പൊങ്ങും വേണിയിൽ ഇറക്കും നമ്മൾ
ഈ മോഹനൗകകൾ
തീ തിന്നും നേടിടും നിറങ്ങൾ പാടും
പൂങ്കാവനങ്ങൾ നാം
മുള്ളിലും പൂമണം തേടിടും മനസ്സുകൾ
വന്നിടും നാളെ തൻ വീഥിയിൽ
ദുഃഖവും കാവ്യമായ് മാറ്റിടുന്ന കണ്ണുകൾ
കാണുന്നു മുമ്പിൽ അപാരത
ഒന്നു ചേർന്നാൽ നമ്മൾ പുൽകും
വിണ്ണിലെ വെളിച്ചമെന്നും മണ്ണിലിങ്ങനെ (മെല്ലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Melle melle vannu - D

Additional Info

അനുബന്ധവർത്തമാനം