തെയ്യാരെ തക തെയ്യാരെ

തെയ്യാരെ തക തെയ്യാരെ
തെയ്യനം തെയ്യനം താരേ,(2)
പൊലിയോ പൊലി പൊലിയോ പൊലി
പൊലിയോ പൊലി 

ഓണക്കൊയ്ത്തരിവാളു കിലുങ്ങി
ഓണത്തപ്പന്റെ തേരു കുലുങ്ങി
ഓണപ്പാട്ടുകൾ പാടി വരൂ നീ പെണ്ണാളേ
എന്റെ പെണ്ണാളേ (തെയ്യാരേ...)

മുത്തം കിട്ടിയ പെണ്ണിന്റെ മോഹം
പത്തുമേനി വിളഞ്ഞല്ലോ (2)
വേർപ്പു തിന്ന വയലിന്റെ മോഹം
നൂറുമേനി വെളഞ്ഞല്ലോ (2) (തെയ്യാരേ..)

ആ..ആ.....
വേമ്പനാട്ടു കായലിലേ
വെള്ളിമണിത്തിരമാലകളേ
വെക്കം വെക്കം ചീനവലയിലേ
മുത്തുകൾ വാരിത്തായോ (2) (വേമ്പനാട്ടു)

പരലും വേണം കരിമീൻ വേണം
കണ്ണാടിപ്പൂമീൻ വേണം
കാറ്റുവാക്കിനൊഴുകി വരാമോ മുത്തേ
മീൻമുത്തേ..മുത്തേ മീൻമുത്തേ 

ഏലേലം ഹ ഏലേലം ഹ ഏലേലം ഹ ഐലേസാ..(3)

കുണുങ്ങിവരും കുറത്തീ നിന്റെ
കൂടയിലെന്തുണ്ട് കുറത്തീ (2)
നാഞ്ചിനാടൻ പുത്തരിയുണ്ട്
വേളിമല ചന്ദനമുണ്ട് (2) (കുണുങ്ങി)

പൂക്കുല പോലുള്ള കുറത്തീ
പുത്തരി വച്ചു തരാമോ (2)
കൊട്ടിലു വച്ചു തരാമോ
ഹാഹാ.. ഓഹോ..
പുത്തൻ മുണ്ടു തരാമോ
ഹാഹാ.. ഓഹോ..
കൊട്ടിലു വച്ചു തരാമോ..
പുത്തൻ മുണ്ടു തരാമോ.. (കുണുങ്ങി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
theyyare thaka theyyare

Additional Info

അനുബന്ധവർത്തമാനം