പ്രാസാദചന്ദ്രിക

പ്രാസാദചന്ദ്രിക പാൽത്തിര മെഴുകിയ
പല്ലവകേളീ ശയനത്തിൽ
പാർവണ ചന്ദ്രമുഖീ  നീ മയങ്ങി
പാരിജാതക്കൊടി പോലെ ഒരു
പാരിജാതക്കൊടി പോലെ  (പ്രാസാദ...)

പാലാഴിത്തെന്നൽ പരിമളം കവരാൻ
പാവാട ഞൊറികളിൽ മുഖമണച്ചു
പരിഭവം കൊണ്ടോ പരിചയം കൊണ്ടോ
കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചൂ അപ്പോൾ
കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചൂ (പ്രാസാദ..)

കാറ്റിനു നാണമെൻ കരളിനും നാണം
കമനീയീ രജനിക്കതിമോഹം
പുളകം നെഞ്ചിൽ പൂത്തുലയുന്നു
പ്രിയയെയെങ്ങനുണർത്തും  ഞാൻ എൻ
പ്രിയയെയെങ്ങനുണർത്തും  ഞാൻ (പ്രാസാദ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Praasaada Chandrika

Additional Info

അനുബന്ധവർത്തമാനം