പാലരുവീ കരയിൽ

ലാ..ലലാ..ലാ..ലലാ....ഉം...
പാലരുവിക്കരയിൽ
പഞ്ചമി വിടരും പടവിൽ
പറന്നു വരൂ വരൂ
പനിനീരുതിരും രാവിൽ
(പാലരുവി..)
കുരുവീ...ഇണക്കുരുവീ....

മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ
മൗനം കൊണ്ടൊരു മണിയറ തീർക്കും
മൽസഖി ഞാനതിലൊളിക്കും
നീ വരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ
കുരുവീ...ഇണക്കുരുവീ...
(പാലരുവി..)

താരാപഥമണ്ഡപത്തിൽ
മേഘപ്പക്ഷികൾ മയങ്ങും
താലവനത്തിൽ കാറ്റാം നർത്തകി
തളകൾ മാറ്റിയുറങ്ങും
നീ വരുമോ നിന്നധര ദളത്തിൽ
നിറയും കവിതകൾ തരുമോ
കുരുവീ...ഇണക്കുരുവീ....
(പാലരുവി..)

Palaruvi Karayil -Malayalam song